തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് പാർട്ടിയാണ്. അത് സംബന്ധിച്ച് തനിക്ക് അഭിപ്രായം പറയാൻ കഴിയില്ല.
കോഴിക്കോട് ജില്ലയിലെ പാർട്ടി പ്രവർത്തകർ എ.കെ. ശശീന്ദ്രനെതിരേ രംഗത്തു വന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മന്ത്രി വ്യക്തമായ മറുപടി നല്കിയില്ല.